വേണുനാദം


പ്രവാസചിന്തകള്‍
ജൂലൈ 8, 2013, 5:23 pm
Filed under: Blogroll

അല്പം പ്രവാസ ചിന്തകള്‍ (ഗര്‍‌ഷോമിനോട് കടപ്പാട്)                        എം.വേണു, മുംബൈ

************************************************************                       **************************

“ആത്മബലം നഷ്ടപ്പെടുന്ന ഒരു രാജ്യത്തിന്റെ ജനതക്ക്, ആത്മവീര്യം പകരുന്ന ഒരു ജനതയുടെ മാതൃകയാക്കാനായിരുന്നു, ദൈവത്തിന്റെ സ്വന്തം നാട്ടിലെ പരമാത്മാവ്‌ ആഗ്രഹിച്ചത്‌.  മറ്റു ജനതകള്‍ക്ക് നല്‍കിയ കഠിന പരീക്ഷണങ്ങള്‍ അദ്ദേഹം അവര്‍ക്ക് നല്‍കിയില്ല.  കയ്യൂര്‍‌‌ , വയലാര്‍ എന്നിവ ഒഴികെ.  പക്ഷെ ചരിത്രത്തില്‍ നിന്നും ഒരു പാഠമുള്‍ക്കൊള്ളതെ അവര്‍ പ്രബുദ്ധരായ പ്രവാസികളായി.  അന്നത്തിനു വേണ്ടി, പാര്‍പ്പിടം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി.  സ്വന്തം ഇഷ്ടത്തിനല്ല അവര്‍ പ്രവാസികളായത്‌.  സ്‌നേഹശൂന്യതയുടേയും, കുത്തൊഴുക്കിന്റേയും, പുറപ്പാടുകളുടേയും ലോകത്ത്‌, അവന്‌ അവന്റേതായ തിരഞ്ഞെടുപ്പുകള്‍ ഇല്ലായിരുന്നു. “

മേന്വൊടി :

**********

നാടുവിടുന്വോള്‍ ഒരു ശല്യം തീര്‍ന്നല്ലോ എന്ന് അഭിപ്രായം പറഞ്ഞവരുണ്ട്.  അത് പുശ്ചഭാവമായിരുന്നു. ഈ നഗരത്തില്‍ ഞാനേറെ കണ്ടത് രൌദ്രഭാവമായിരുന്നു. പക്ഷേ ആ രൌദ്രഭാവങ്ങള്‍ക്കു പിന്നാലേ ഒരു സ്വാന്തനം എപ്പൊഴും മുറിവുകള്‍ കരിയിക്കാനായി തേടി വരാറുണ്ട്‌. പണ്ടു നാട്ടില്‍ ഒന്നോ രണ്ടോ ഭ്രാന്തന്മാരെ വിരളമായി കണ്ടിരുന്നു. അവര്‍ക്കു വിരക്തിയുടെ വേഷഭൂഷാദികള്‍‌ .  തോളില്‍ കീറമാറാപ്പും, പിശാചിനെ ആട്ടുന്ന വടിയും. നാട്ടുകാര്‍ക്കു അവരോടു ഭയഭക്തിബഹുമാനങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് മിക്കവാറും അപഹാസ്യമായ ഭ്രാന്താണ്‌.  പ്രശ്ചന്നവേഷങ്ങള്‍, ഓദ്കോളോഞ്ഞും, ബോദംസും, റമ്മും, മോബൈലും, ശകടവും ഇല്ലാതെ പുറത്തേക്കിറങ്ങിയാല്‍ മാനക്കേടായി.

                    കുഞ്ഞുണ്ണി മാഷ്‌-ഒരു അനുസ്മരണം                       എം. വേണു

പണ്ട്‌ കോളേജില്‍ പഠിയ്ക്കുന്ന കാലത്ത്‌, ഒരിയ്ക്കല്‍ മാത്രുഭൂമി സ്റ്റഡിസര്‍ക്കിള്‍ ഭാരവാഹികളുമായി നടക്കുന്വോള്‍ , കുഞ്ഞുണ്ണി മാഷും അവരൊടൊപ്പം ഉണ്ടായിരിന്നു. ഉയരം കുറഞ്ഞ മാഷുടെ കൂടെ നടക്കുന്വോള്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ മാഷുടെ കൈപിടിച്ച്‌ നടന്ന ധന്യമുഹൂര്‍ത്തങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഒരു വലിയ താടിവെച്ച കുഞ്ഞും, ഒരു മീശ മുളക്കാത്ത കുഞ്ഞായ ഞാനും. രണ്ടു പേരും കുള്ളന്മാര്‍.

ചിന്തകള്‍ക്കും, ദര്‍ശനങ്ങള്‍ക്കും കുള്ളത്തം ബാധിച്ച ഈ കാലഘട്ടത്തില്‍ ചെറിയ മാഷുടെ കുഞ്ഞു വരികള്‍ വലിയ ദര്‍ശങ്ങള്‍ പേറുന്നവയായിരുന്നു. മാഷിന്റെ ലോകത്ത്‌ ഇപ്പോള്‍ ഞാനില്ല. മാഷിന്റെ ഓര്‍മകള്‍ മഹാപ്രവാഹമായ ഒരു പ്രതിഭയുടെ സാഗരത്തിലേക്ക്‌ എന്നെ നയിക്കുകയാകുന്നു.

Advertisements


കര്‍ക്കിടകസ്വപ്നങ്ങള്
സെപ്റ്റംബര്‍ 11, 2007, 5:39 pm
Filed under: Poem

കവിത എം വേണു മുംബൈ

കര്‍ക്കിടകസ്വപ്നങ്ങള്‍‌

പുരുഷാര്‍ത്ഥങ്ങളുടെ മതില്‍കെട്ടില്‍ ജീവിതത്തിന്റെ

സ്വാതത്യ്രവും സൌന്ദര്യവും ഇനിയും തളച്ചിടണമോ

സംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങളില്‍ നിന്നും

ശാന്തിയുടെ മഞ്ഞിന്‍ കൂടിലേയ്ക്കു ചേക്കേറുക

ഈ ജാലകത്തിനപ്പുറം കാഴ്ച്ചകള്‍ പരിമിതമാണ്‌

കാഴ്ച്ചയുടെ ജാലകം മനസ്സിലേയ്ക്കു തിരിച്ചു വിടുന്നു

കാലത്തിന്റെ ജിഹ്വയിലേയ്ക്ക്‌ ഒരു ഇര

ദരിദ്രരുടെ ദൈവത്തിനു ഒരിയ്ക്കലും മരിയ്ക്കാത്ത കോമാളിയുടെ മുഖം

ജനനവും മരണവും ഒരേ അത്യാഹിതത്തിന്റെ

പരസ്പര പൂരകമായ രണ്ട്‌ അധ്യായങ്ങള്‍

 

ഈ രാപ്പാടികളുടെ ഗാനം വിലാപമാണ്‌

അഭിശപ്തമായ സ്വപ്നങ്ങള്‍ ശ്വാസം മുട്ടി മരിയ്ക്കുന്വോള്‍

അവയ്ക്കു കരയാതിരിക്കാനാവില്ല

പാളങ്ങ്ള്‍ ഒഴിയാതെ കാത്തുകെട്ടി നില്‍ക്കുന്ന

ചരക്കുവണ്ടികള്‍ പോലെ ജീവിതം

ഇവിടെ തട്ടിയും മുട്ടിയും നീങ്ങുകയാണു

 

പുറത്ത്‌ ഈറന്‍ കാറ്റ്‌ വൃക്ഷത്തലപ്പുകളില്‍

വാന്‍ഗോഗ്‌ ചിത്രങ്ങള്‍ വരയ്ക്കുന്നു ആസ്വാദനത്തിനായി

സ്ഥലവും കാലവും ഒന്നാകുന്ന പ്രതീതി

 

ഭാവിയിലേയ്ക്കുള്ള ദൂരം നീളുകയാകുന്നു

അത്‌ വര്‍ത്തമാനത്തില്‍ നിര്‍ലീനമായി കൊണ്ടിരിയ്ക്കുന്നു

 

സ്വപ്നങ്ങള്‍ കാണുന്നവള്‍‌ പ്രത്യാശയുടെ കിരണമാണ്‌

പക്ഷെ ഓരോ സ്വപ്നങ്ങളിലും വ്യര്‍ത്ഥത നിറയുന്നു

പഴം ചൊല്ലില്‍ പതിരുകള്‍ നിറയുന്നു

ഈ കര്‍ക്കട രാവുകള്‍ക്ക്‌ ശേഷം വരാന്‍ പോകുന്ന

എന്റെ പകലുകള്‍ ആലസ്യത്തിന്റേതാണ്‌

 

*******

ഈ ക്രിതിയേ കുറിച്ചുള്ള അഭിപ്രായം എഴുതി അറിയിക്കുക

venumaster@gmail.comമഹാബലി
ഓഗസ്റ്റ് 30, 2007, 4:15 am
Filed under: Blogroll

മഹാബലി എം.വേണു,മുംബൈ

മഹാബലി മഹാമനസ്കനായ ഒരു ഭരണകര്ത്താവായിരുന്നു. പ്രജാക്ഷേമതല്‍‌പ്പാനായിരുന്ന മഹാബലിക്ക് അഹങ്കാരം ഉണ്ടായിരുന്നു എന്ന ആര്യ ദേവകല്‍‌പ്പിതം വ്യാജമാണ്‌. മഹാബലിയടെ കാര്യക്ഷമതയില് അവര്‍‌ അസൂയാലുക്കരായിരുന്നിരിക്കണം എന്നതാണ് ഐതിഹ്യത്തിലൂടെ സുവിദിതം. കള്ളവും ചതിയമില്ലാത്ത, എള്ളോളം പൊളിവചനമില്ലാത്ത പ്രജകളെ വാര്ത്തെടുത്ത മഹാബലിയെ ഇന്നത്തെ അഴിമതിയും, കൈക്കൂലിയും, അധികാരമോഹവും കോണ്ടു നടക്കുന്ന ഭൂലോക മാഫിയയില് അംഗങ്ങളായി ജനങ്ങള്ക്കു മേല്‍‌ താണ്ടവം നടത്തുന്ന ഭരണാധികാരികള് മാതൃകയാക്കുമോ.?

വാമനന് എന്ന കുള്ളത്തം ബാധിച്ച ബ്രാഹ്മണ ബാലന് വിഷ്ണുരൂപമാണെങ്കില് പോലൂം ഭൂമിയും സ്വര്ഗവും അളന്നു കൈക്കലാക്കി. മഹാബലിക്കു വേണ്ടി പാതാളം വിധിച്ചു. പക്ഷേ അന്ന് ചിന്തകള്ക്കും, സംസ്കാരത്തിനും കുള്ളത്തം ബാധിക്കാത്ത ഒരു ജനതയുടെ രാജാവായിരുന്നു മഹാബലി. ഇന്ന് അങ്ങനെയല്ലെങ്കിലും. ശിരസ്സില് കാലുവെച്ച് പാതാളത്തിലേക്ക് പോകാന് ഒരുന്വെടുന്വോഴും മഹാബലി ആഗ്രഹിച്ചത് സ്വര്ഗത്തില് ദേവന്മാരുടെ ഇടയില് ഒരു അടിമയായി, യാചകനായി കഴിയുന്നതിലും ഭേദം, നരകത്തില് ഒരു രാജാവായി തന്നെ കഴിയുക എന്നതാണ്‌. മഹാബലിയുടെ പ്രൗഢഗംഭീരമായ രാജകീയതയാണ് നമ്മള് ഓണനാളുകളില് വാഴ്ത്തുന്നത്‌. മഹാരാഷ്‌‌ട്രയില് ഛതൃപതിയായിരുന്ന ധീരനായ ശിവാജി മഹരാജാവിന്റെ സ്ഥാനം നമ്മള് മാവേലിക്കു നല്കണം. രണ്ടു പേരും രാജ്യസ്നേത്തിന് ഉത്തമ ഉദാഹരണമായിരുന്നു. സ്വന്തം ദേശത്ത് രാജകീയനന്മക്കു വേണ്ടി പ്രവര്‍‌തിക്കാന് മടിയുള്ളവര് തന്നെയല്ലേ, അന്യരാജ്യങ്ങളിലെ താല്‍‌ക്കാലിക സ്വര്ഗങ്ങളില് അടിമകളായി തീരുന്നത്?..

*****ഒരുഓണസ്മരണ
ഓഗസ്റ്റ് 29, 2007, 5:15 pm
Filed under: Blogroll

ഒരു ഓണസ്മരണ എം.വേണു, മുംബൈ

ഓണം വന്നെത്തുന്വോഴേക്കും വീട്ടു വളപ്പിന്റെ അതിരുകളില് സ്വര്ണമല്ലി പൂക്കളും, ചെത്തി പൂക്കളുമായി പ്രതിക്ഷാനിര്ഭരായി വൃക്ഷങ്ങളും ചെടികളും ആര്ത്തുല്ലസിച്ചു നില്ക്കും. അതിരുകളെയും തിട്ടുകളേയും ഇന്നു മതിലുകള് മറച്ചു.മനുഷ്യര് തമ്മിലുള്ള സ്നേഹം അകന്നപ്പോള് മതിലോനുടുള്ള സ്നേഹം വര്ദ്ധിച്ചു അവക്ക് സ്നേഹമതില് എന്നു പേരിട്ടു. (സ്ലാബുകള് നിരത്തി വെച്ച് മറക്കുന്ന മതില് ചിലവു കുറയുമത്രെ. അപ്പോള് പണത്തോടുള്ള സ്നേഹം വര്ദ്ധിച്ച് അത് സ്നേഹമതില് ആകുന്നു.)

മതിലുകള്ക്ക് അപ്പുറത്തും ഇപ്പുറത്തുമായി കഴിഞ്ഞ മനുഷ്യരില് ചിലര് പ്രേതാന്മക്കളായി വണ്ടാന് തുന്വികളോടൊപ്പം പറന്നു നടന്നു. ജീവിച്ചിരിപ്പുള്ളവര്‍‌ ദുരൂഹ കഥാപാത്രങ്ങളായി ദേശാന്തരങ്ങളുടെ മേച്ചില് പുറങ്ങളില് ആള്മാടുകളില് അലിഞ്ഞു ചേര്ന്നു. ചെങ്കല്ല് ചേര്‍ത്ത മണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനേയും , മുത്തശ്ശിയമ്മയേയും വരുന്ന ഓണത്തിനായി മച്ചില് എടുത്ത് വെക്കും. ഇപ്പോള് മച്ചില്ല. രണ്ടുനില വീട് തറയിടിഞ്ഞ് വീഴാറായി നില്ക്കുന്നു. പാന്വുകള് ഉറയൂരിയിരുന്ന വേലിപ്പത്തലുകള് ഇനി കാണുകയില്ല. ഓന്തുകള് ഓടിയളിക്കാന് ഇടമില്ലാതെ സ്നേഹമതിലുകളില് ചെന്നിടിക്കുന്നു.

എങ്കിലും, രാത്രിയുടെ മറവുകള് കിന്നരികള് തെറുത്തുകേറ്റുന്ന പ്രഭാതങ്ങളില് മതില്ചുറ്റുകള്ക്കു താഴെ സ്വാര്ത്ഥരതിയുടെ സുരക്ഷിത ഉറകള് കാണാന് കിട്ടും. സുരക്ഷിതയില് വീഴ്ച്ചകള് സംഭവിച്ചാലും തുണികെട്ടില് പൊതിഞ്ഞ കുരുന്നു ജന്മവും. പേറ്റുനോവെടുക്കുന്വോള് വേദനസംഹാരി ഗുളിക. പിന്നെ ക്ലോസെറ്റില് സുഖപ്രസവും.അമ്മതൊട്ടില് ഉണ്ടല്ലോ, പിന്നെ നമുക്കന്തിനാ.. ഇതാണ് ഇന്നത്തെ കേരളം...

*******ലാപ്‌ടോപ്പിലെ മധുവിധു
ഓഗസ്റ്റ് 27, 2007, 11:39 am
Filed under: Poem

കവിത            ലാപ്ടോപ്പിലെ മധുവിധു           എം.വേണു, മുംബൈ.

 

പ്രൊഗ്രാം ഡീബഗ് ചെയ്യുവാന് ബോസിന്റെ ആജ്ഞ..

അതിനാല് ലാപ്ടോപ്പുമായി അവന് മണിയറ പൂകി.

സഹവര്ത്തിയായ വധു, ഒന്നാം കോള്സെന്റര് ഷിഫ്റ്റിനായി

കോട്ടുവായിട്ടുറങ്ങി.

വിയര്പ്പിന്റേയും ഓദ്കൊളോഞ്ജിന്റേയും ആവി

എയര്കണ്ടീഷണര് ഒപ്പിയെടുത്തു.

ലാപ്ടോപ്പില് കന്വനി ഇമെയില് സന്ദേശങ്ങള്

മിന്നിമറഞു.

നാളെ ബാംഗളൂര്‍‌, മറ്റന്നാള്‍‌ വിശാഖപട്ടണം

ടൂര്‍‌പ്ലാനുകള്, സെവ് ചെയ്തു, പ്രിന്റ് എടുത്തു.

യാത്രാവിമാനടിക്കറ്റും നെറ്റിലൂടെ റെഡി..

 

പിറ്റേന്ന് ബീജബാങ്കില് നിക്ഷേപം നടത്തി

വധുവിനുവേണ്ടി ഫെര്ട്ടിലിറ്റി ക്ലിനിക്കില്

അപ്പോയന്റ്മെന്റ് വാങ്ങി

അവന് വിമാനത്തില് കയറി.

 

                           ****നാടന്‍‌ വിപണി
ഫെബ്രുവരി 25, 2007, 3:14 am
Filed under: Blogroll

കവിത **                നാടന്‍‍ വിപണി            എം.വേണു, മുംബ 

നന്വൂതിരീസഅച്ചാറിന്‍റെ ലേബലാണേ,ആഡ്യത്വമുറ്റുന്നോരവിഭവാണേ,കണ്ണ്യാന്ങണേം, വര്‍ത്തുപ്പേരീം കൂട്ട്യുണ്ണാന്‍‍ ജോറാണേ,മാരാര്‍  പല്‍‍പ്പൊടി ബ്രാന്‍ഡാണേ,പല്ലിനും, ഊനിനും തിളക്കാണേ,ചുക്കുവെള്ളപൊടി പാക്കറ്റാണേ,ഊണിലും, ഊട്ടിലും ഭേഷാണേ,നായര  ിലാസഹോട്ടലാണേ,ബ്രാമണാള്‍  ാപ്പാടും ലഭ്യമാണേ,നസ്രാണീടആണിക്കടയാണേ,പട്ടര്‍  വളറ്ത്തുന്നോരപട്ടിയാണജാതോപജാതികള്‍  ൂട്ടിവിലസിയാല്‍‍ നാട്ടില്‍‍ തൂറിവെടിചോരകോലാണ 

**ഫ്യൂഡലിസത്തിന്‍റെ ചവറ്റുകൂനയില്‍‍ നിന്നും ചികഞെടുത്താതിനാല്‍‍   അല്പസുഗന്‍ഡദ്രവ്യകരുതി വായിക്കുക. 

മേന്വൊടി :നാരായണമേനോന്‍  ോറുവേണോ,അതോ, കണ്ണീമാന്ങ വേണോ,വൃഥകുത്തിയിരുക്കണ തെന്തിനാണ്‍  ഭവാന്‍‍  ? 

എന്ന സാംഭാഷണതൃശൂര്‍‍ ശൈലിയില്‍ പ്രയോഗിച്ചപ്പോള്‍‍ : 

നാറണോണ്‍‍ ചോറണോ,തോകണ്ണ്യാന്ങണോ,വൃഥകുത്രിക്കണതെന്തഭവാ ? 

**ചുപ്രാസബ്രാഹ്മണാസഹോട്ടലില്‍‍ രാത്രി സെക്കന്‍റ് ഷോ കഴിഞ്‍   ഊണകഴിക്കാനായി വന്നപ്പോള്‍, ഹോട്ടല്‍‍ വീടിന്‍റെ വാതില്‍ അടച്ചപട്ടറനല്ലഉറക്കം.വാതില്‍ തട്ടിയപ്പോള്‍ പട്ടറഅസ്വസ്ഥതയോടഎണീറ്റമുറുമുറുത്തു.യാരടഅത്..?എത്ക്കവന്താന്‍..?”സാമീ, നന്ങള്‍ ശാപ്പാട്ടിന..” എന്നഎന്‍റെ മറുപടി.അപ്പോഴത്തദൃശ്യതാഴവിവരിക്കുന്ന.. 

******************************************ചാപ്പാട്ടെന്നകേട്ട്പ്പോള്‍  പട്ടരെന്തയ്യയ്യപട്ടിയെപ്പോലപാട്ടിയവിളിക്കുന്നു, തീപ്പെട്ടി തപ്പുന്നപട്ടിയെത്ത്ച്ചാട്ടി പായിക്കുന്ന.. 

****************************************ഒരു നുറുങ്ങു കവിത
ഫെബ്രുവരി 1, 2007, 6:42 pm
Filed under: Poem

കവിത         വേണുനാദം         എം. വേണു, മുംബൈ  

 

മുളം കാടുകളുടെ ആയുഷ്മ വസന്തം

ആകാശം പോലെ സുതാര്യമായ മനസ്സ്‌-

മുളം തണ്ടുകളില്‍ കാറ്റു വീശുന്വോള്‍ വേണുനാദം

ഉള്ളം മന്ത്രസങ്കീര്‍ത്തങ്ങളില്‍ മുഴികാന്‍ വെന്വുന്നു.

 

ഇനി,

 

മനുഷ്യന്റെ പൊള്ളയായ ഹ്രുദയങ്ങളില്‍

കാലം തുളകള്‍ വീഴ്ത്തുന്ന ഒരു കാലം

അപ്പോള്‍ മനസ്സുനിറയെ നാദബ്രമം ഉയരുമോ ?

അങ്ങനെ മനുഷ്യന്‍

വാന‍പ്രസ്ഥത്തിലേയ്ക്ക്‌ ചുവടു വെച്ചേക്കാം

 

                *****
WordPress.com

WordPress.com is the best place for your personal blog or business site.