വേണുനാദം


മഹാബലി
ഓഗസ്റ്റ് 30, 2007, 4:15 am
Filed under: Blogroll

മഹാബലി എം.വേണു,മുംബൈ

മഹാബലി മഹാമനസ്കനായ ഒരു ഭരണകര്ത്താവായിരുന്നു. പ്രജാക്ഷേമതല്‍‌പ്പാനായിരുന്ന മഹാബലിക്ക് അഹങ്കാരം ഉണ്ടായിരുന്നു എന്ന ആര്യ ദേവകല്‍‌പ്പിതം വ്യാജമാണ്‌. മഹാബലിയടെ കാര്യക്ഷമതയില് അവര്‍‌ അസൂയാലുക്കരായിരുന്നിരിക്കണം എന്നതാണ് ഐതിഹ്യത്തിലൂടെ സുവിദിതം. കള്ളവും ചതിയമില്ലാത്ത, എള്ളോളം പൊളിവചനമില്ലാത്ത പ്രജകളെ വാര്ത്തെടുത്ത മഹാബലിയെ ഇന്നത്തെ അഴിമതിയും, കൈക്കൂലിയും, അധികാരമോഹവും കോണ്ടു നടക്കുന്ന ഭൂലോക മാഫിയയില് അംഗങ്ങളായി ജനങ്ങള്ക്കു മേല്‍‌ താണ്ടവം നടത്തുന്ന ഭരണാധികാരികള് മാതൃകയാക്കുമോ.?

വാമനന് എന്ന കുള്ളത്തം ബാധിച്ച ബ്രാഹ്മണ ബാലന് വിഷ്ണുരൂപമാണെങ്കില് പോലൂം ഭൂമിയും സ്വര്ഗവും അളന്നു കൈക്കലാക്കി. മഹാബലിക്കു വേണ്ടി പാതാളം വിധിച്ചു. പക്ഷേ അന്ന് ചിന്തകള്ക്കും, സംസ്കാരത്തിനും കുള്ളത്തം ബാധിക്കാത്ത ഒരു ജനതയുടെ രാജാവായിരുന്നു മഹാബലി. ഇന്ന് അങ്ങനെയല്ലെങ്കിലും. ശിരസ്സില് കാലുവെച്ച് പാതാളത്തിലേക്ക് പോകാന് ഒരുന്വെടുന്വോഴും മഹാബലി ആഗ്രഹിച്ചത് സ്വര്ഗത്തില് ദേവന്മാരുടെ ഇടയില് ഒരു അടിമയായി, യാചകനായി കഴിയുന്നതിലും ഭേദം, നരകത്തില് ഒരു രാജാവായി തന്നെ കഴിയുക എന്നതാണ്‌. മഹാബലിയുടെ പ്രൗഢഗംഭീരമായ രാജകീയതയാണ് നമ്മള് ഓണനാളുകളില് വാഴ്ത്തുന്നത്‌. മഹാരാഷ്‌‌ട്രയില് ഛതൃപതിയായിരുന്ന ധീരനായ ശിവാജി മഹരാജാവിന്റെ സ്ഥാനം നമ്മള് മാവേലിക്കു നല്കണം. രണ്ടു പേരും രാജ്യസ്നേത്തിന് ഉത്തമ ഉദാഹരണമായിരുന്നു. സ്വന്തം ദേശത്ത് രാജകീയനന്മക്കു വേണ്ടി പ്രവര്‍‌തിക്കാന് മടിയുള്ളവര് തന്നെയല്ലേ, അന്യരാജ്യങ്ങളിലെ താല്‍‌ക്കാലിക സ്വര്ഗങ്ങളില് അടിമകളായി തീരുന്നത്?..

*****



ഒരുഓണസ്മരണ
ഓഗസ്റ്റ് 29, 2007, 5:15 pm
Filed under: Blogroll

ഒരു ഓണസ്മരണ എം.വേണു, മുംബൈ

ഓണം വന്നെത്തുന്വോഴേക്കും വീട്ടു വളപ്പിന്റെ അതിരുകളില് സ്വര്ണമല്ലി പൂക്കളും, ചെത്തി പൂക്കളുമായി പ്രതിക്ഷാനിര്ഭരായി വൃക്ഷങ്ങളും ചെടികളും ആര്ത്തുല്ലസിച്ചു നില്ക്കും. അതിരുകളെയും തിട്ടുകളേയും ഇന്നു മതിലുകള് മറച്ചു.മനുഷ്യര് തമ്മിലുള്ള സ്നേഹം അകന്നപ്പോള് മതിലോനുടുള്ള സ്നേഹം വര്ദ്ധിച്ചു അവക്ക് സ്നേഹമതില് എന്നു പേരിട്ടു. (സ്ലാബുകള് നിരത്തി വെച്ച് മറക്കുന്ന മതില് ചിലവു കുറയുമത്രെ. അപ്പോള് പണത്തോടുള്ള സ്നേഹം വര്ദ്ധിച്ച് അത് സ്നേഹമതില് ആകുന്നു.)

മതിലുകള്ക്ക് അപ്പുറത്തും ഇപ്പുറത്തുമായി കഴിഞ്ഞ മനുഷ്യരില് ചിലര് പ്രേതാന്മക്കളായി വണ്ടാന് തുന്വികളോടൊപ്പം പറന്നു നടന്നു. ജീവിച്ചിരിപ്പുള്ളവര്‍‌ ദുരൂഹ കഥാപാത്രങ്ങളായി ദേശാന്തരങ്ങളുടെ മേച്ചില് പുറങ്ങളില് ആള്മാടുകളില് അലിഞ്ഞു ചേര്ന്നു. ചെങ്കല്ല് ചേര്‍ത്ത മണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനേയും , മുത്തശ്ശിയമ്മയേയും വരുന്ന ഓണത്തിനായി മച്ചില് എടുത്ത് വെക്കും. ഇപ്പോള് മച്ചില്ല. രണ്ടുനില വീട് തറയിടിഞ്ഞ് വീഴാറായി നില്ക്കുന്നു. പാന്വുകള് ഉറയൂരിയിരുന്ന വേലിപ്പത്തലുകള് ഇനി കാണുകയില്ല. ഓന്തുകള് ഓടിയളിക്കാന് ഇടമില്ലാതെ സ്നേഹമതിലുകളില് ചെന്നിടിക്കുന്നു.

എങ്കിലും, രാത്രിയുടെ മറവുകള് കിന്നരികള് തെറുത്തുകേറ്റുന്ന പ്രഭാതങ്ങളില് മതില്ചുറ്റുകള്ക്കു താഴെ സ്വാര്ത്ഥരതിയുടെ സുരക്ഷിത ഉറകള് കാണാന് കിട്ടും. സുരക്ഷിതയില് വീഴ്ച്ചകള് സംഭവിച്ചാലും തുണികെട്ടില് പൊതിഞ്ഞ കുരുന്നു ജന്മവും. പേറ്റുനോവെടുക്കുന്വോള് വേദനസംഹാരി ഗുളിക. പിന്നെ ക്ലോസെറ്റില് സുഖപ്രസവും.അമ്മതൊട്ടില് ഉണ്ടല്ലോ, പിന്നെ നമുക്കന്തിനാ.. ഇതാണ് ഇന്നത്തെ കേരളം...

*******



മേയ് 1, 2007, 5:41 pm
Filed under: Blogroll

എന്റെ ആത്മകഥാശംങ്ങള്‍ ‍  (തുടര്‍ച്ച)

                                                                                                              എം.വേണു, മുംബൈ

 

ഒന്ന് : ഗ്രാമം

എന്റെ ഗ്രാമ ബാല്യങ്ങളില്‍ ലോനപ്പന്റെ തുന്നല്‍ കട മറക്കില്ല.  യൂണിയന്‍ പബ്ലിക് ലൈബ്രറിയിലെ പത്രപാ‍രായണവും, മേല്‍നോട്ടവും കഴിഞ്ഞാല്‍ തുന്നല്‍കടയുടെ മുന്വില്‍ ഒരു ബഞ്ചിലായി ഞാന്‍ തന്വടിക്കും. സെന്‍സര്‍ ബോര്‍ഡുപോലും കത്രിക വെക്കാന്‍ ഭയപ്പെടുന്ന സംഭാഷണങ്ങള്‍ കേട്ടു കൊണ്ടുരിക്കും.  ലോനപ്പന്റെ കടയുടെ മുന്വില്‍ ഒരിക്കലും ഉപഭോക്താക്കളുടെ തിക്കും, തിരക്കും ഞാന്‍ കണ്ടിട്ടില്ല.  പക്ഷേ ലോനപ്പന്റെ തുന്നല്‍ ചക്രം എപ്പോഴും കിരി കിരാ ശബ്ദമുണ്ടാക്കി തിരിഞ്ഞുകൊണ്ടിരിക്കും. ഒപ്പം പഴയ നിയമങ്ങളേയും വെല്ലുന്ന ഉദ്ധരിണികളും, ഖണ്ഡികകളും ചീനവെടി പോലെ ഉതിര്‍ന്നുകോണ്ടിരിക്കും. ഒരു എഞ്ചിനീയര്‍‌ തൊട്ട് വേണ്ടില്ലാ, ഒരു ഫിറ്റര്‍ തൊഴിലാളിയായി വരെ ആയിത്തീരാനുള്ള അഭിലാഷയും, അഭിവാജ്ഞയുമായി നടന്നിരുന്ന ഞാന്‍ എന്നാല്‍ പ്രത്യക്ഷമായി ഒന്നും ആകാത്ത എനിക്ക് അങ്ങനെ ലോനപ്പന്റെ ശിഷ്യനായി തുന്നല്‍ പഠിക്കണമെന്ന ആഗ്രഹം ഉണ്ടായി. ഒരു കിളിയാകാനുള്ള യോഗ്യത ആദ്യം എഞ്ചിനും, ബോഡിയും കഴുകി വൃത്തിയാക്കുകയാണെങ്കില്‍ ഒരു ടൈലര്‍ ആകാനായി ആദ്യം ബട്ടണ്‍ ഹോള്‍ തുന്നുകയാണെന്ന് പറഞ്ഞു കൊണ്ട്, ലോനാപ്പേട്ടന്‍ കത്രിക കൊണ്ട് ചില കട്ട്പീസ് തുണികളില്‍ ഡയമണ്ട് വെട്ടി എന്റെ മുന്നിലേക്കിട്ടു.  ഞാന്‍ സൂചിയില്‍ കോര്‍ത്ത നൂലുമായി അരികുകള്‍ തുന്നിചേര്‍ക്കാന്‍ തുടങ്ങി. അപാകതള്‍ ഒഴിവാക്കാനായില്ല.  ആദ്യ ശ്രമമാണല്ലോ?

ആദ്യം തുന്നിയുണ്ടാക്കിയ ബട്ടണ്‍ ഹോളിലൂടെ ചൂണ്ടാണി വിരല്‍ കടത്തി വളച്ചുകാട്ടി നീല ചിത്രങ്ങളില്‍ കാണുന്ന ഒരു ലൈംഗിക ആംഗ്യം കാട്ടി ലോനപ്പേട്ടന്‍ ചോദിച്ചു. 

“എന്താണ്ടാ വേണൂ, ഇത് …………… ഉണ്ടാക്കാനാണേ, ഞാന്‍ പറഞ്ഞെ..?”

എന്റെ ജ്യാള്യമായ ചിരിയിലൂടെ ലോനപ്പേട്ടന്റെ കുടവയറില്‍ ചിരിയുടെ സന്നിപാതജ്വരം പടര്‍ന്നു കയറി.  അതിന്റെ തുന്വിതുള്ളല്‍, താളവെട്ടം രസകരമായിരുന്നു.

ഉച്ചസമയം രണ്ടു മണിയായാല്‍ ലോനപ്പേട്ടന്‍ കട അടച്ചു പൂട്ടി വീട്ടില്‍ പോകും.  അങ്ങാടി മുക്കിലായിരുന്നു ലോനപ്പേട്ടന്റെ വീട്.  എനിക്ക് സുപരിചിതമായ ഗ്രാമപ്രവിശ്യ. അതെ ചേര്‍പ്പഅങ്ങാടി.  കപ്പ വില്‍ക്കുന്ന റൊസേടത്തി, ഉണക്ക്മീന്‍ വിക്കുന്ന റപ്പായി, പാല്‍ക്കായവും, പാട്ടുപുസ്തകവും (നല്ല ചേര്‍ച്ച ) വില്‍ക്കുന്ന ഭസ്മക്കുറിയിട്ട കൃഷ്നങ്കുട്ടി, വെട്ടിയിട്ട ഭീഭത്സമായ തുറിച്ച കണ്ണുകളും ചോരവാര്‍ക്കുന്ന കഴുത്തുമായി പോത്തിന്‍തലകള്‍‌ ‍‌‌‌.  പള്ളിമണികള്‍‌ ‍, അള്‍ത്താരകള്‍‌ ‍, പിന്നെ പച്ചപായല്‍‌ നിറഞ്ഞ അങ്ങാടിക്കുളവും.  എല്ലാം, എല്ലാം.

സഡ്യ മയങ്ങുന്വോള്‍‌ ലോനപ്പന്‍‌ തിരിച്ചെത്തും. അപ്പോള്‍‌ സ്ഥാനം തെറ്റിയ കണ്ണട ഫ്രേമിലൂടെ ചുവന്നുതടിച്ച കണ്ണുകള്‍‌.  ആടിയുലയുന്ന കൈകാലുകള്‍‌  ഒരു സ്മാ‍ളടിച്ചാല്‍‌ ഇത്രയെ ആകു.  അന്നു വയറു നിറയെ കോപ്പയും ഹൃദയം നിറയെ സ്നേഹവും നാട്ടുകാറ്‌ക്കുണ്ടായിരുന്നു. ഇന്ന് ആ ഗോത്ര സംസ്കാരം ചോറ്‌ന്നുപോയിരിക്കുന്നു.

ഒരു സംഭാഷണത്തിനിടക്ക്, ഞാന്‍ എന്റെ ഗൃഹാതുരത്തിന്റെ വിഷണ്ണ ഭാവം ഉള്‍‌ക്കൊണ്ട് ലോനപ്പന്‍ ഒരു ബിബ്ലിക്കനായി.  “ എഴാ വേണുവേ, ഈശോമിശിഹാ ജനിച്ചത് ഒരു പുല്‍ക്കൂട്ടിലാ, എന്നാ മരണപ്പെട്ട്, സ്വറ്‌ ഗസ്തനായത് ഗാഗുലസ്താമലയുടെ അടിവാ‍രത്ത്‌ .  നീ എവിടെയായാലും കറ്ത്താവ് നിന്നെ കാക്കും. നിന്റെ ശത്രുക്കളുടെ ഉടവാളിനെ അവന്‍ കലപ്പയാക്കും, കുത്നങ്ങളെ നോക്കുകുത്തിയാക്കും. ഞാന്‍ എന്റെ ഉള്ളിന്റെ ഉള്ളില്‍‌ ഒരു വിതുന്വലടക്കുകയായിരുന്നു.   

ലോനപ്പേട്ടന്‍‌ കാലയവനികപ്പുറത്തും എന്നെ സ്വാധീനിക്കും.  സംശയമില്ല..

******

രണ്ട് :  നഗരം

കോളിവാഡയിലെ പന്നിമാംസം വില്‍ക്കുന്ന തെരുവകളുടെ ഇടയില്‍ ഒരു ചോപടാ‍യില്‍ വെച്ചാണ് ഞാന്‍ വസത്നയെ കണ്ടു മുട്ടിയത്.  ആദ്യത്തേതും അവസാനത്തേതുമായ ഒരു വിട വാങ്ങല്‍‌ . പന്നിമാംസവും പട്ടച്ചാരായവും രുചിക്കുന്നവര്‍ക്ക് രുചിക്കാനുള്ളതല്ല നിന്റെ ഈ ശരീരം എന്നു പറഞ്ഞു ഞാന്‍ അവളുടെ മുടിയില്‍ തിരികിയിരുന്ന റോസാപൂ പിച്ചിചീത്നി എറിഞ്ഞു.  അത് കടലാസു പൂവാണെന്നറിഞ്ഞു എന്റെ ഈര്‍ഷ്യ വര്‍ദ്ധിച്ചു. ഒരു പക്ഷേ ക്രാന്തദര്‍ശികളായ എന്റെ മനസ്സു പോലെ വാടുന്ന റോസാപൂക്കള്‍ അവള്‍ക്കെന്തിനായിരക്കണം?  നീ ഒരു നേരും നെറിവും ഇല്ലാത്തവളാണെന്നും, സംസ്കാരമില്ലാത്തവളാണെന്നും ഞാന്‍ എന്തൊക്കെയോ പുലന്വി.  ഒരു ലൈംഗിക തൊഴിലാളിയുടെ മുന്വില്‍ ഞാന്‍ എന്തിന്  സാരാംശങ്ങള്‍ മൊഴിയണം എന്നു ചിന്തിക്കാന്‍ ഞാന്‍ ഒരു നിമിഷം മറന്നു. 

“നീങ്ക ആണ്‍പുള്ളകള്‍ താന്‍ അന്വും അരുമയും ഇല്ലതവങ്കെ..” എന്നു അവള്‍ മറുപടി പറഞ്ഞപ്പോള്‍ എന്റെ എന്റെ മനസ്സിലെ ജഢത്വവും ജീര്‍ണതയും മഞ്ഞുമലകള്‍‌ പോലെ ഉരുകി. ആ മറുപടിയിലൂടെ അവള്‍ എന്നെ അവളുടെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.  വിവാഹ വാഗ്ദാനങ്ങളുമായി അവളെ പ്രലോഭിപ്പിച്ചു കൊണ്ടുവന്ന അയല്‍ വാസി. പിന്നീട് ലൈംഗിക ആര്‍ഭാടതകള്‍‌ വിരസമാവുകയും, ശുഭപര്യവാസിയല്ലാതാവുകയും ചെയ്തപ്പോള്‍‌ അവളെ പണത്തിനു വേണ്ടി അഭിസാരികയാവാന്‍ പ്രേരിപ്പിച്ചു. വ്യേശാ തെരുവില്‍ തള്ളി ആ കശ്മലന്‍ കടന്നു കളഞ്ഞു.  ‌  തകര്‍ന്നടിഞ മോഹമിനാരങ്ങളുടെ ഇഷ്ടിക വലയത്തില്‍ പെട്ടു പോയ ഒരു കൃഷ്ണവര്‍ണക്കിളി. അവളുടെ നഷ്ടഗ്രീഷ്മങ്ങളില്‍ ഒരു മേഘമല്‍ഹാറായി പെയ്‌തൊഴിയാനാകാതെ എന്റെ വിഷണ്ണതയുടെ കാര്‍ മേഘങ്ങള്‍‌ ഒരു നക്ഷത്രത്തെ പൊതിയും പോലെ അവളെ ചൂഴ്ന്നു നിന്നു.

ഒരു പക്ഷേ ഞാനൊരു കോര്‍പ്പറേറ്റ് ബോധിയായിരുന്നെങ്കില്‍‌ ആ ശരീരം മായാ ഭൌതികതയില്‍ തേച്ചുമിനുക്കി ഗോള്‍ഡ്‌പ്ലേറ്റ് ചെയ്ത് ആര്‍ക്കും ലേലം വിളിച്ചെടുക്കാനാകുന്ന ഒരു മാര്‍ക്കറ്റ് ഉല്‍പ്പന്നം ആക്കുമായിരുന്നു.  പക്ഷെ ഏതൊ ഒരു ഗാനത്തിലെ ഈരടികള്‍ പോലെ മോഹത്തിന്റെ മുഖം മുഷിഞ്ഞിരിക്കുകയും, പ്രേമദാഹത്തിന്റെ സ്വരം തളര്‍ന്നിരിക്കുകയും ചെയ്യും. ജനിക്കുക എന്ന അത്യാഹിത പ്രക്രിയ എങ്ങിനെ വഴി തിരിച്ചു വിടാന്‍ കഴിയും?  അതിന്റെ വരവിന്റെ വഴി ഒന്നേയുള്ളു.  എന്നാ‍ല്‍‌ മരണത്തിനായി അനേകം വഴികള്‍‌ . അവിടെ നമുക്കു നമ്മളുടേതായ തിരഞ്ഞെടുപ്പുകള്‍‌ ഉണ്ട്.  അതിനാല്‍ ഞാന്‍ വരും തലമുറകള്‍ക്കുവേണ്ടി സ്വപ്നം കാണുന്നു. അനേകായിരം ഗര്‍ഭാശയങ്ങളില്‍ ഭ്രൂണങ്ങള്‍ മത്സരിക്കുകയാണ്.  അവര്‍ മികച്ചതും, സന്വന്നവും ആയ മാതൃത്വപേടകങ്ങളിലേക്കു പരകായ പ്രവേശനത്തിനായി യഞ്ജങ്ങളും ഹോമങ്ങളും നടത്തുന്നു.

@@@@

 



നാടന്‍‌ വിപണി
ഫെബ്രുവരി 25, 2007, 3:14 am
Filed under: Blogroll

കവിത **                നാടന്‍‍ വിപണി            എം.വേണു, മുംബ 

നന്വൂതിരീസഅച്ചാറിന്‍റെ ലേബലാണേ,ആഡ്യത്വമുറ്റുന്നോരവിഭവാണേ,കണ്ണ്യാന്ങണേം, വര്‍ത്തുപ്പേരീം കൂട്ട്യുണ്ണാന്‍‍ ജോറാണേ,മാരാര്‍  പല്‍‍പ്പൊടി ബ്രാന്‍ഡാണേ,പല്ലിനും, ഊനിനും തിളക്കാണേ,ചുക്കുവെള്ളപൊടി പാക്കറ്റാണേ,ഊണിലും, ഊട്ടിലും ഭേഷാണേ,നായര  ിലാസഹോട്ടലാണേ,ബ്രാമണാള്‍  ാപ്പാടും ലഭ്യമാണേ,നസ്രാണീടആണിക്കടയാണേ,പട്ടര്‍  വളറ്ത്തുന്നോരപട്ടിയാണജാതോപജാതികള്‍  ൂട്ടിവിലസിയാല്‍‍ നാട്ടില്‍‍ തൂറിവെടിചോരകോലാണ 

**ഫ്യൂഡലിസത്തിന്‍റെ ചവറ്റുകൂനയില്‍‍ നിന്നും ചികഞെടുത്താതിനാല്‍‍   അല്പസുഗന്‍ഡദ്രവ്യകരുതി വായിക്കുക. 

മേന്വൊടി :-നാരായണമേനോന്‍  ോറുവേണോ,അതോ, കണ്ണീമാന്ങ വേണോ,വൃഥകുത്തിയിരുക്കണ തെന്തിനാണ്‍  ഭവാന്‍‍  ? 

എന്ന സാംഭാഷണതൃശൂര്‍‍ ശൈലിയില്‍ പ്രയോഗിച്ചപ്പോള്‍‍ :- 

നാറണോണ്‍‍ ചോറണോ,തോകണ്ണ്യാന്ങണോ,വൃഥകുത്രിക്കണതെന്തഭവാ ? 

**ചുപ്രാസബ്രാഹ്മണാസഹോട്ടലില്‍‍ രാത്രി സെക്കന്‍റ് ഷോ കഴിഞ്‍   ഊണകഴിക്കാനായി വന്നപ്പോള്‍, ഹോട്ടല്‍‍ വീടിന്‍റെ വാതില്‍ അടച്ചപട്ടറനല്ലഉറക്കം.വാതില്‍ തട്ടിയപ്പോള്‍ പട്ടറഅസ്വസ്ഥതയോടഎണീറ്റമുറുമുറുത്തു.യാരടഅത്..?എത്ക്കവന്താന്‍..?”സാമീ, നന്ങള്‍ ശാപ്പാട്ടിന..” എന്നഎന്‍റെ മറുപടി.അപ്പോഴത്തദൃശ്യതാഴവിവരിക്കുന്ന.. 

******************************************ചാപ്പാട്ടെന്നകേട്ട്പ്പോള്‍  പട്ടരെന്തയ്യയ്യപട്ടിയെപ്പോലപാട്ടിയവിളിക്കുന്നു, തീപ്പെട്ടി തപ്പുന്നപട്ടിയെത്ത്ച്ചാട്ടി പായിക്കുന്ന.. 

****************************************



പ്രവാസചിന്തകള്‍
ഫെബ്രുവരി 1, 2007, 6:39 pm
Filed under: Blogroll

അല്പം പ്രവാസ ചിന്തകള്‍ (ഗര്‍‌ഷോമിനോട് കടപ്പാട്)                        എം.വേണു, മുംബൈ

************************************************************                       **************************

“ആത്മബലം നഷ്ടപ്പെടുന്ന ഒരു രാജ്യത്തിന്റെ ജനതക്ക്, ആത്മവീര്യം പകരുന്ന ഒരു ജനതയുടെ മാതൃകയാക്കാനായിരുന്നു, ദൈവത്തിന്റെ സ്വന്തം നാട്ടിലെ പരമാത്മാവ്‌ ആഗ്രഹിച്ചത്‌.  മറ്റു ജനതകള്‍ക്ക് നല്‍കിയ കഠിന പരീക്ഷണങ്ങള്‍ അദ്ദേഹം അവര്‍ക്ക് നല്‍കിയില്ല.  കയ്യൂര്‍‌‌ , വയലാര്‍ എന്നിവ ഒഴികെ.  പക്ഷെ ചരിത്രത്തില്‍ നിന്നും ഒരു പാഠമുള്‍ക്കൊള്ളതെ അവര്‍ പ്രബുദ്ധരായ പ്രവാസികളായി.  അന്നത്തിനു വേണ്ടി, പാര്‍പ്പിടം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി.  സ്വന്തം ഇഷ്ടത്തിനല്ല അവര്‍ പ്രവാസികളായത്‌.  സ്‌നേഹശൂന്യതയുടേയും, കുത്തൊഴുക്കിന്റേയും, പുറപ്പാടുകളുടേയും ലോകത്ത്‌, അവന്‌ അവന്റേതായ തിരഞ്ഞെടുപ്പുകള്‍ ഇല്ലായിരുന്നു. “

 

മേന്വൊടി :

**********

നാടുവിടുന്വോള്‍ ഒരു ശല്യം തീര്‍ന്നല്ലോ എന്ന് അഭിപ്രായം പറഞ്ഞവരുണ്ട്.  അത് പുശ്ചഭാവമായിരുന്നു. ഈ നഗരത്തില്‍ ഞാനേറെ കണ്ടത് രൌദ്രഭാവമായിരുന്നു. പക്ഷേ ആ രൌദ്രഭാവങ്ങള്‍ക്കു പിന്നാലേ ഒരു സ്വാന്തനം എപ്പൊഴും മുറിവുകള്‍ കരിയിക്കാനായി തേടി വരാറുണ്ട്‌. പണ്ടു നാട്ടില്‍ ഒന്നോ രണ്ടോ ഭ്രാന്തന്മാരെ വിരളമായി കണ്ടിരുന്നു. അവര്‍ക്കു വിരക്തിയുടെ വേഷഭൂഷാദികള്‍‌ .  തോളില്‍ കീറമാറാപ്പും, പിശാചിനെ ആട്ടുന്ന വടിയും. നാട്ടുകാര്‍ക്കു അവരോടു ഭയഭക്തിബഹുമാനങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് മിക്കവാറും അപഹാസ്യമായ ഭ്രാന്താണ്‌.  പ്രശ്ചന്നവേഷങ്ങള്‍, ഓദ്കോളോഞ്ഞും, ബോദംസും, റമ്മും, മോബൈലും, ശകടവും ഇല്ലാതെ പുറത്തേക്കിറങ്ങിയാല്‍ മാനക്കേടായി.

 

                    കുഞ്ഞുണ്ണി മാഷ്‌-ഒരു അനുസ്മരണം                       എം. വേണു

പണ്ട്‌ കോളേജില്‍ പഠിയ്ക്കുന്ന കാലത്ത്‌, ഒരിയ്ക്കല്‍ മാത്രുഭൂമി സ്റ്റഡിസര്‍ക്കിള്‍ ഭാരവാഹികളുമായി നടക്കുന്വോള്‍ , കുഞ്ഞുണ്ണി മാഷും അവരൊടൊപ്പം ഉണ്ടായിരിന്നു. ഉയരം കുറഞ്ഞ മാഷുടെ കൂടെ നടക്കുന്വോള്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ മാഷുടെ കൈപിടിച്ച്‌ നടന്ന ധന്യമുഹൂര്‍ത്തങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഒരു വലിയ താടിവെച്ച കുഞ്ഞും, ഒരു മീശ മുളക്കാത്ത കുഞ്ഞായ ഞാനും. രണ്ടു പേരും കുള്ളന്മാര്‍.

ചിന്തകള്‍ക്കും, ദര്‍ശനങ്ങള്‍ക്കും കുള്ളത്തം ബാധിച്ച ഈ കാലഘട്ടത്തില്‍ ചെറിയ മാഷുടെ കുഞ്ഞു വരികള്‍ വലിയ ദര്‍ശങ്ങള്‍ പേറുന്നവയായിരുന്നു. മാഷിന്റെ ലോകത്ത്‌ ഇപ്പോള്‍ ഞാനില്ല. മാഷിന്റെ ഓര്‍മകള്‍ മഹാപ്രവാഹമായ ഒരു പ്രതിഭയുടെ സാഗരത്തിലേക്ക്‌ എന്നെ നയിക്കുകയാകുന്നു.