മഹാബലി
3അഭിപ്രായങ്ങള്‍ ഇതുവരെ
ഒരു അഭിപ്രായം ഇടൂ
ഓഗസ്റ്റ് 30, 2007, 4:15 am
Filed under: Blogroll
Filed under: Blogroll
മഹാബലി എം.വേണു,മുംബൈ
മഹാബലി മഹാമനസ്കനായ ഒരു ഭരണകര്ത്താവായിരുന്നു. പ്രജാക്ഷേമതല്‍പ്പാനായിരുന്ന മഹാബലിക്ക് അഹങ്കാരം ഉണ്ടായിരുന്നു എന്ന ആര്യ ദേവകല്‍പ്പിതം വ്യാജമാണ്. മഹാബലിയുടെ കാര്യക്ഷമതയില് അവര്‍ അസൂയാലുക്കരായിരുന്നിരിക്കണം എന്നതാണ് ഐതിഹ്യത്തിലൂടെ സുവിദിതം. കള്ളവും ചതിയുമില്ലാത്ത, എള്ളോളം പൊളിവചനമില്ലാത്ത പ്രജകളെ വാര്ത്തെടുത്ത മഹാബലിയെ ഇന്നത്തെ അഴിമതിയും, കൈക്കൂലിയും, അധികാരമോഹവും കോണ്ടു നടക്കുന്ന ഭൂലോക മാഫിയയില് അംഗങ്ങളായി ജനങ്ങള്ക്കു മേല്‍ താണ്ടവം നടത്തുന്ന ഭരണാധികാരികള് മാതൃകയാക്കുമോ.?
വാമനന് എന്ന കുള്ളത്തം ബാധിച്ച ബ്രാഹ്മണ ബാലന് വിഷ്ണുരൂപമാണെങ്കില് പോലൂം ഭൂമിയും സ്വര്ഗവും അളന്നു കൈക്കലാക്കി. മഹാബലിക്കു വേണ്ടി പാതാളം വിധിച്ചു. പക്ഷേ അന്ന് ചിന്തകള്ക്കും, സംസ്കാരത്തിനും കുള്ളത്തം ബാധിക്കാത്ത ഒരു ജനതയുടെ രാജാവായിരുന്നു മഹാബലി. ഇന്ന് അങ്ങനെയല്ലെങ്കിലും. ശിരസ്സില് കാലുവെച്ച് പാതാളത്തിലേക്ക് പോകാന് ഒരുന്വെടുന്വോഴും മഹാബലി ആഗ്രഹിച്ചത് സ്വര്ഗത്തില് ദേവന്മാരുടെ ഇടയില് ഒരു അടിമയായി, യാചകനായി കഴിയുന്നതിലും ഭേദം, നരകത്തില് ഒരു രാജാവായി തന്നെ കഴിയുക എന്നതാണ്. മഹാബലിയുടെ ആ പ്രൗഢഗംഭീരമായ രാജകീയതയാണ് നമ്മള് ഓണനാളുകളില് വാഴ്ത്തുന്നത്. മഹാരാഷ്‌ട്രയില് ഛതൃപതിയായിരുന്ന ധീരനായ ശിവാജി മഹരാജാവിന്റെ സ്ഥാനം നമ്മള് മാവേലിക്കു നല്കണം. രണ്ടു പേരും രാജ്യസ്നേത്തിന് ഉത്തമ ഉദാഹരണമായിരുന്നു. സ്വന്തം ദേശത്ത് രാജകീയനന്മക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ മടിയുള്ളവര്‍ തന്നെയല്ലേ, അന്യരാജ്യങ്ങളിലെ താല്‍ക്കാലിക സ്വര്ഗങ്ങളില് അടിമകളായി തീരുന്നത്?..
*****
3അഭിപ്രായങ്ങള്‍ ഇതുവരെ
ഒരു അഭിപ്രായം ഇടൂ
ഒരു അഭിപ്രായം ഇടൂ
Line and paragraph breaks automatic, e-mail address never displayed, HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>
സ്വന്തം ദേശത്ത് രാജകീയനന്മക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ മടിയുള്ളവര്‍ തന്നെയല്ലേ, അന്യരാജ്യങ്ങളിലെ താല്‍ക്കാലിക സ്വര്ഗങ്ങളില് അടിമകളായി തീരുന്നത്?..
അഭിപ്രായം by venunadam ഓഗസ്റ്റ് 30, 2007 @ 4:22 amവൈലോപ്പിള്ളിയുടെ ഒരു കവിതയുണ്ട്.’മാവേലി നാടു വാണീടും കാലം’. മഹാബലി ഏകാധിപതിയായിരുന്നു എന്നും, വാമനന്‍ മഹാബലിയുടെ ഏകാധിപത്യത്തില്‍നിന്നു രാജ്യത്തെ മോചിപ്പിച്ച് ജനങ്ങള്‍ക്കു നല്‍കിയശേഷം സ്വയം രജാവാകാതെ ജനാധിപത്യം സ്ഥാപിച്ചു മടങ്ങി എന്നും പറയുന്നു.കശ്യപ പ്രജാപതി എന്ന ബ്രാഹ്മണന്റെ ചെറു മകനും ബ്രഹ്മണനായ ശുക്രമുനിയുടെ ശിഷ്യനും യാഗം യജ്ഞം എന്നീ സവര്‍ണ്ണ അനുഷ്ഠാനങ്ങള്‍ നടത്തുന്ന വിഷ്ണുഭക്തനും ആണു മഹാബലി എന്നു പുരാണം പറയുന്നു.മഹാബലിക്കും വാമനനും ഒരുപോലെ പൂണൂലുണ്ടെന്നും രണ്ടു പേരും സവര്‍ണ്ണഹിന്ദുക്കളാണെണെന്നും ജമാ അതെ ഇസ്ലാമിക്കര്‍ ചൂണ്ടിക്കാട്ടുന്നു.
അഭിപ്രായം by anoni ഓഗസ്റ്റ് 30, 2007 @ 4:46 amപ്രിയ വേണു,
അഭിപ്രായം by ചിത്രകരന്‍ ഓഗസ്റ്റ് 30, 2007 @ 2:48 pmനല്ല പൊസ്റ്റ്, നല്ല ചിന്ത.
ബുദ്ധ മതക്കാരായിരുന്ന കേരളീയരെ ബ്രഹ്മണമതം സാംസ്കാരികമായി കീഴടക്കിയതിന്റെ ഓര്‍മ്മപ്പെടുത്തുന്നതാണ് മഹാബലിയെക്കുറിച്ചുള്ള കഥ. ബ്രഹ്മണന്‍ ചെയ്ത തോന്നിവാസം വെള്ളപൂശാനായി വാമനന്‍ മഹാവിഷ്ണുവിന്റെ അവതാരമാണെന്ന ഐതിഹ്യമുണ്ടാക്കി ജനത്തെ കബളീപ്പിക്കുകയും ചെയ്തു.
http://chithrakaran.blogspot.com/