മഹാബലി
ഓഗസ്റ്റ് 30, 2007, 4:15 am
Filed under: Blogroll
Filed under: Blogroll
മഹാബലി എം.വേണു,മുംബൈ
മഹാബലി മഹാമനസ്കനായ ഒരു ഭരണകര്ത്താവായിരുന്നു. പ്രജാക്ഷേമതല്‍പ്പാനായിരുന്ന മഹാബലിക്ക് അഹങ്കാരം ഉണ്ടായിരുന്നു എന്ന ആര്യ ദേവകല്‍പ്പിതം വ്യാജമാണ്. മഹാബലിയുടെ കാര്യക്ഷമതയില് അവര്‍ അസൂയാലുക്കരായിരുന്നിരിക്കണം എന്നതാണ് ഐതിഹ്യത്തിലൂടെ സുവിദിതം. കള്ളവും ചതിയുമില്ലാത്ത, എള്ളോളം പൊളിവചനമില്ലാത്ത പ്രജകളെ വാര്ത്തെടുത്ത മഹാബലിയെ ഇന്നത്തെ അഴിമതിയും, കൈക്കൂലിയും, അധികാരമോഹവും കോണ്ടു നടക്കുന്ന ഭൂലോക മാഫിയയില് അംഗങ്ങളായി ജനങ്ങള്ക്കു മേല്‍ താണ്ടവം നടത്തുന്ന ഭരണാധികാരികള് മാതൃകയാക്കുമോ.?
വാമനന് എന്ന കുള്ളത്തം ബാധിച്ച ബ്രാഹ്മണ ബാലന് വിഷ്ണുരൂപമാണെങ്കില് പോലൂം ഭൂമിയും സ്വര്ഗവും അളന്നു കൈക്കലാക്കി. മഹാബലിക്കു വേണ്ടി പാതാളം വിധിച്ചു. പക്ഷേ അന്ന് ചിന്തകള്ക്കും, സംസ്കാരത്തിനും കുള്ളത്തം ബാധിക്കാത്ത ഒരു ജനതയുടെ രാജാവായിരുന്നു മഹാബലി. ഇന്ന് അങ്ങനെയല്ലെങ്കിലും. ശിരസ്സില് കാലുവെച്ച് പാതാളത്തിലേക്ക് പോകാന് ഒരുന്വെടുന്വോഴും മഹാബലി ആഗ്രഹിച്ചത് സ്വര്ഗത്തില് ദേവന്മാരുടെ ഇടയില് ഒരു അടിമയായി, യാചകനായി കഴിയുന്നതിലും ഭേദം, നരകത്തില് ഒരു രാജാവായി തന്നെ കഴിയുക എന്നതാണ്. മഹാബലിയുടെ ആ പ്രൗഢഗംഭീരമായ രാജകീയതയാണ് നമ്മള് ഓണനാളുകളില് വാഴ്ത്തുന്നത്. മഹാരാഷ്‌ട്രയില് ഛതൃപതിയായിരുന്ന ധീരനായ ശിവാജി മഹരാജാവിന്റെ സ്ഥാനം നമ്മള് മാവേലിക്കു നല്കണം. രണ്ടു പേരും രാജ്യസ്നേത്തിന് ഉത്തമ ഉദാഹരണമായിരുന്നു. സ്വന്തം ദേശത്ത് രാജകീയനന്മക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ മടിയുള്ളവര് തന്നെയല്ലേ, അന്യരാജ്യങ്ങളിലെ താല്‍ക്കാലിക സ്വര്ഗങ്ങളില് അടിമകളായി തീരുന്നത്?..
*****
3അഭിപ്രായങ്ങള്‍
ഒരുഓണസ്മരണ
ഓഗസ്റ്റ് 29, 2007, 5:15 pm
Filed under: Blogroll
Filed under: Blogroll
ഒരു ഓണസ്മരണ എം.വേണു, മുംബൈ
ഓണം വന്നെത്തുന്വോഴേക്കും വീട്ടു വളപ്പിന്റെ അതിരുകളില് സ്വര്ണമല്ലി പൂക്കളും, ചെത്തി പൂക്കളുമായി പ്രതിക്ഷാനിര്ഭരായി വൃക്ഷങ്ങളും ചെടികളും ആര്ത്തുല്ലസിച്ചു നില്ക്കും. ആ അതിരുകളെയും തിട്ടുകളേയും ഇന്നു മതിലുകള് മറച്ചു.മനുഷ്യര് തമ്മിലുള്ള സ്നേഹം അകന്നപ്പോള് മതിലോനുടുള്ള സ്നേഹം വര്ദ്ധിച്ചു അവക്ക് സ്നേഹമതില് എന്നു പേരിട്ടു. (സ്ലാബുകള് നിരത്തി വെച്ച് മറക്കുന്ന മതില് ചിലവു കുറയുമത്രെ. അപ്പോള് പണത്തോടുള്ള സ്നേഹം വര്ദ്ധിച്ച് അത് സ്നേഹമതില് ആകുന്നു.)
മതിലുകള്ക്ക് അപ്പുറത്തും ഇപ്പുറത്തുമായി കഴിഞ്ഞ മനുഷ്യരില് ചിലര് പ്രേതാന്മക്കളായി വണ്ടാന് തുന്വികളോടൊപ്പം പറന്നു നടന്നു. ജീവിച്ചിരിപ്പുള്ളവര്‍ ദുരൂഹ കഥാപാത്രങ്ങളായി ദേശാന്തരങ്ങളുടെ മേച്ചില് പുറങ്ങളില് ആള്മാടുകളില് അലിഞ്ഞു ചേര്ന്നു. ചെങ്കല്ല് ചേര്‍ത്ത മണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനേയും , മുത്തശ്ശിയമ്മയേയും വരുന്ന ഓണത്തിനായി മച്ചില് എടുത്ത് വെക്കും. ഇപ്പോള് മച്ചില്ല. രണ്ടുനില വീട് തറയിടിഞ്ഞ് വീഴാറായി നില്ക്കുന്നു. പാന്വുകള് ഉറയൂരിയിരുന്ന വേലിപ്പത്തലുകള് ഇനി കാണുകയില്ല. ഓന്തുകള് ഓടിയോളിക്കാന്‍ ഇടമില്ലാതെ സ്നേഹമതിലുകളില് ചെന്നിടിക്കുന്നു.
എങ്കിലും, രാത്രിയുടെ മറവുകള് കിന്നരികള് തെറുത്തുകേറ്റുന്ന പ്രഭാതങ്ങളില് മതില്ചുറ്റുകള്ക്കു താഴെ സ്വാര്ത്ഥരതിയുടെ സുരക്ഷിത ഉറകള് കാണാന് കിട്ടും. സുരക്ഷിതയില് വീഴ്ച്ചകള് സംഭവിച്ചാലും തുണികെട്ടില് പൊതിഞ്ഞ കുരുന്നു ജന്മവും. പേറ്റുനോവെടുക്കുന്വോള് വേദനസംഹാരി ഗുളിക. പിന്നെ ക്ലോസെറ്റില് സുഖപ്രസവും.അമ്മതൊട്ടില് ഉണ്ടല്ലോ, പിന്നെ നമുക്കന്തിനാ.. ഇതാണ് ഇന്നത്തെ കേരളം...
*******
ലാപ്‌ടോപ്പിലെ മധുവിധു
ഓഗസ്റ്റ് 27, 2007, 11:39 am
Filed under: Poem
Filed under: Poem
കവിത ലാപ്ടോപ്പിലെ മധുവിധു എം.വേണു, മുംബൈ.
പ്രൊഗ്രാം ഡീബഗ് ചെയ്യുവാന് ബോസിന്റെ ആജ്ഞ..
അതിനാല് ലാപ്ടോപ്പുമായി അവന് മണിയറ പൂകി.
സഹവര്ത്തിയായ വധു, ഒന്നാം കോള്സെന്റര് ഷിഫ്റ്റിനായി
കോട്ടുവായിട്ടുറങ്ങി.
വിയര്പ്പിന്റേയും ഓദ്കൊളോഞ്ജിന്റേയും ആവി
എയര്കണ്ടീഷണര് ഒപ്പിയെടുത്തു.
ലാപ്ടോപ്പില് കന്വനി ഇമെയില് സന്ദേശങ്ങള്
മിന്നിമറഞു.
നാളെ ബാംഗളൂര്‍, മറ്റന്നാള്‍ വിശാഖപട്ടണം
ടൂര്‍പ്ലാനുകള്, സെവ് ചെയ്തു, പ്രിന്റ് എടുത്തു.
യാത്രാവിമാനടിക്കറ്റും നെറ്റിലൂടെ റെഡി..
പിറ്റേന്ന് ബീജബാങ്കില് നിക്ഷേപം നടത്തി
വധുവിനുവേണ്ടി ഫെര്ട്ടിലിറ്റി ക്ലിനിക്കില്
അപ്പോയന്റ്മെന്റ് വാങ്ങി
അവന് വിമാനത്തില് കയറി.
****