Filed under: Poem
കവിത ജാലകം എം. വേണു, മുംബൈ
ഋതുഭേദങ്ങളില്‍ ജാലകം തുറക്കുന്വോള്‍
ധനുമാസപ്പുലരിയിലെ വെള്ളമേഘങ്ങള്‍
കൂറ്റന്‍ വെള്ളചെമ്മരിയാടുകള്‍ ആയി
ആകാശചെരുവുകളില്‍ മേയുന്നു.
കര്‍ക്കടക സന്ധ്യയിലോ,
അവര്‍ മലക്കം മറിയുന്ന കൊന്വനാനകള്‍
ആയിനീലവാനച്ചോലയില്‍ നീരാടുന്നു.
പെയ്തതൊഴിയുന്ന കൃഷ്ണ മേഘങ്ങള്‍
മലവെള്ളപാച്ചിലില്‍ ഗോപികാനൃത്തം.
കൃഷ്ണ ശിലകളില്‍ രാസലീല.
ഹരിമുരളീരവം പോലെ ശുദ്ധമായ ഒഴുക്ക്.
സംഭരണികള്‍ നിറഞ്ഞാല്‍ , മോചനം.
ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുക
venumaster@gmail.com
കവിത പൂച്ച എം. വേണു, മുംബൈ
സാമ്രാജ്യങ്ങള്‍ കീഴടക്കി ഗ്രീസിലേക്ക ് മടങ്ങും വഴി,
മാസഡോണയില്‍ വെച്ച ്‌അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ പൂച്ച പിടിച്ചു.
കരാറില്‍ ഒപ്പു വെച്ച് ഇന്‍ഡ്യയിലേക്ക് മടങ്ങും വഴി,
താഷ്ക്കണ്ടില്‍ വെച്ച് ലാല്‍ ബഹാദൂറ്‍ ശാസ്ത്രിയെ പൂച്ച പിടിച്ചു.
ജാപ്പാനിലേക്ക് മടങ്ങും വഴി, വിമാനത്തില്‍ വെച്ച ്
നേതാജി സുഭാഷ ്ചന്ദ്രബോസിനെ പൂച്ച പിടിച്ചു.
കോറിഗോണ്‍ ആശ്രമത്തില്‍ വെച്ച ്‌രോഗഗ്രസ്ത്തനായ
ഓഷോവിനെ പൂച്ച പിടിച്ചു.
ചരിത്രത്തിണ്റ്റെ കരിവീണ അടുക്കത്തളങ്ങളില്‍ സാകൂതം പതുങ്ങിയിരുന്ന ്
പൂച്ച ഇപ്പോഴും വിനയാതീതനായി, വിരസത്തോടെ
ദേവനാഗരിയില്‍നമ്മളോട ് അനുവാദം ചോദിക്കുന്നു.
“മീ, ആവൂ?..” (ഞാന്‍ വരട്ടെ?) എന്നു ്..
******
Please send your comments :venumaster@gmail.com
1 അഭിപ്രായം ഇതുവരെ
ഒരു അഭിപ്രായം ഇടൂ
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>
മലയാളത്തില്‍ കവിതയെഴുതാമെങ്കില്‍ അതിന്റെ തലവാചകവും മലയാളത്തിലെഴുതുന്നതല്ലെ നല്ലത്?
അഭിപ്രായം by കരീം മാഷ് ഒക്ടോബര്‍ 10, 2006 @ 7:25 pm