Filed under: Poem
|
കവിത ഓര്‍മയില്‍ ഒരു സംഗമം |
എം.വേണു, മുംബൈ |
|
|
പൈതലായിരുന്നപ്പോള്‍ എനിക്ക് നഷ്ടപ്പെട്ട പാവക്കുട്ടീ, കൌമാരത്തില്‍ കൈവെടിഞ്ഞ വന്ഡ്യമായ മയില്‍പീലി, ഈ കുനുത്ത ചുമര്‍വലയത്തില്‍ നിന്റെ ആതിഥേയം.
എന്റെ നിണാന്ഡതയില്‍ കുതിര്‍ന്ന ബോധക്ഷയങ്ങളില്‍ തലച്ചോറില്‍ വരിഞ്ഞുമുറുക്കിക്കെട്ടിയ സിരാമുള്‍വേലികളില്‍ , അരാജകമാക്കപ്പെട്ട സ്വാന്തനങ്ങള്‍ തടവി, മരുക്കാറ്റിന്റെ ഊഷ്ണതകള്‍ ചീറ്റി, കണ്ണുനീരിന്റെ വേലിയേറ്റങ്ങളില്‍ കാഴ്‌ച്ച നഷ്ട്ടപ്പെട്ട് തമോഗേഹങ്ങളില്‍ ചുഴന്ന്, ചുഴന്ന്, പോടുകള്‍ നിറഞ്ഞ ബലിഷ്ഠമായ എന്റെ ശിഖരങ്ങളില്‍ നിന്റെ സര്‍പ്പവിഹ്വലതകളുടെ പ്രഹാരങ്ങളിലൂടെ, ഞാന്‍ പവിത്രപൈതലായി നിര്‍മാല്യങ്ങളുടെ ഗര്‍ഭാശയമുഖത്തേക്ക് ചേക്കേറുന്നു.
ആരോഹാരവണങ്ങളുടെ ഗോവണിപ്പടികള്‍ അവസാനിക്കുന്ന ഈ ഗുഹാമുഖത്തില്‍ ഉത്തേജനത്തിന്റെ അത്യഗാധമായ ഉറവകള്‍ ഉഷ്ണസ്ഥലികളില്‍ ലാവയായി ബഹിര്‍സ്‌ഫുരിക്കുന്വോള്‍ കാര്‍മേഘകീറുകള്‍ക്കിടയിലെ മഴവില്ലിന്റെ തീക്ഷണരോമാഞ്ചം നിന്റെ ചുംബനമായി എന്റെ മൂര്‍ധാവില്‍ പതിക്കുന്വോള്‍ ഞാന്‍ ജന്മസാഫല്യങ്ങളറിയുന്നു.
പ്രവാസതീരത്തെ ഒരു വ്യാഴവട്ടക്കാലം പിന്നിടുന്വോള്‍ പരിശുദ്ധിയുടേയും, ആത്മശുദ്ധിയുടേയും ആ സംഗമത്തിന് സാമൂഹ്യനീതികള്‍ കൊടുക്കുന്ന പാഴ്‌നിര്‍വചനങ്ങള്‍ കാറ്റില്‍ പറത്തി, മാംസനിബദ്ധമല്ലാത്ത ചോരയില്‍ മുക്കി ഞാന്‍ ഓര്‍മകളുടെ പടുംതിരികള്‍ ഇന്നും കൊളുത്തിവെക്കുന്നു……………………………………….
************ ഈ ക്രിതിയെകുറിച്ച് :- venumaster@gmail.com
|
|
Filed under: Poem
കവിത ജാലകം എം. വേണു, മുംബൈ
ഋതുഭേദങ്ങളില്‍ ജാലകം തുറക്കുന്വോള്‍
ധനുമാസപ്പുലരിയിലെ വെള്ളമേഘങ്ങള്‍
കൂറ്റന്‍ വെള്ളചെമ്മരിയാടുകള്‍ ആയി
ആകാശചെരുവുകളില്‍ മേയുന്നു.
കര്‍ക്കടക സന്ധ്യയിലോ,
അവര്‍ മലക്കം മറിയുന്ന കൊന്വനാനകള്‍
ആയിനീലവാനച്ചോലയില്‍ നീരാടുന്നു.
പെയ്തതൊഴിയുന്ന കൃഷ്ണ മേഘങ്ങള്‍
മലവെള്ളപാച്ചിലില്‍ ഗോപികാനൃത്തം.
കൃഷ്ണ ശിലകളില്‍ രാസലീല.
ഹരിമുരളീരവം പോലെ ശുദ്ധമായ ഒഴുക്ക്.
സംഭരണികള്‍ നിറഞ്ഞാല്‍ , മോചനം.
ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുക
venumaster@gmail.com
കവിത പൂച്ച എം. വേണു, മുംബൈ
സാമ്രാജ്യങ്ങള്‍ കീഴടക്കി ഗ്രീസിലേക്ക ് മടങ്ങും വഴി,
മാസഡോണയില്‍ വെച്ച ്‌അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ പൂച്ച പിടിച്ചു.
കരാറില്‍ ഒപ്പു വെച്ച് ഇന്‍ഡ്യയിലേക്ക് മടങ്ങും വഴി,
താഷ്ക്കണ്ടില്‍ വെച്ച് ലാല്‍ ബഹാദൂറ്‍ ശാസ്ത്രിയെ പൂച്ച പിടിച്ചു.
ജാപ്പാനിലേക്ക് മടങ്ങും വഴി, വിമാനത്തില്‍ വെച്ച ്
നേതാജി സുഭാഷ ്ചന്ദ്രബോസിനെ പൂച്ച പിടിച്ചു.
കോറിഗോണ്‍ ആശ്രമത്തില്‍ വെച്ച ്‌രോഗഗ്രസ്ത്തനായ
ഓഷോവിനെ പൂച്ച പിടിച്ചു.
ചരിത്രത്തിണ്റ്റെ കരിവീണ അടുക്കത്തളങ്ങളില്‍ സാകൂതം പതുങ്ങിയിരുന്ന ്
പൂച്ച ഇപ്പോഴും വിനയാതീതനായി, വിരസത്തോടെ
ദേവനാഗരിയില്‍നമ്മളോട ് അനുവാദം ചോദിക്കുന്നു.
“മീ, ആവൂ?..” (ഞാന്‍ വരട്ടെ?) എന്നു ്..
******
Please send your comments :venumaster@gmail.com